+ (91) 4832 7949 39

Practical Counselling

വിവിധ വിദ്യാഭ്യാസ യോഗ്യതകളും സാമൂഹ്യ ജീവിത അനുഭവങ്ങളും ഒക്കെയുണ്ടെങ്കിലും ജീവിതത്തിലെ ഒട്ടുമിക്ക സന്ദർഭങ്ങളിലും ഇനിയെന്ത് എന്ന് സംശയിച്ചു നിൽക്കേണ്ട സാഹചര്യം വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യങ്ങളിൽ പലതും വ്യക്തി ജീവിതത്തിലും കുടുംബ സാമൂഹിക സാഹചര്യങ്ങളിലും വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാറുമുണ്ട്. ഇത്തരം പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാകാവുന്ന സാഹചര്യങ്ങളെ തിരിച്ചറിയാനും അവയുടെ യഥാർത്ഥ കാരണങ്ങളെ തിരിച്ചറിഞ്ഞ് പരിഹരിക്കാനും പഠിപ്പിക്കുന്ന പ്രാക്റ്റിക്കൽ ലൈഫിന് ആവശ്യമായ വിദ്യാഭ്യാസ പാഠങ്ങൾ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വളരെക്കുറവാണ്.

 കൗൺസിലിംഗ്, പൊതു പ്രവർത്തനം അദ്ധ്യാപനം തുടങ്ങിയ മേഖലകൾ മുതൽ മക്കളുമായുള്ള രക്ഷിതാക്കളുടെ ഇടപെടലുകളിൽ വരെ നിർബ്ബന്ധമായും മനസ്സിലാക്കി യഥാസമയം ഉപയോഗിക്കേണ്ട വിഷയങ്ങളാണ് LEHDC നിങ്ങൾക്കു പകർന്നുതരുന്നത്. സാധാരണ സിലബസിലേതുപോലെ വിഷയങ്ങളെ കാണാതെ പഠിക്കുകയല്ല ഇവിടെ ചെയ്യുന്നത്. പഠിക്കുന്ന വിഷയങ്ങളെല്ലാം എങ്ങനെ യഥാസന്ദർഭങ്ങളിൽ പ്രയോഗിക്കണം എന്നതാണ് പരിശീലിക്കുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടെ പ്രവർത്തന മേഖലകളിൽ മികച്ച റിസൾട്ടു പ്രതീക്ഷിക്കുന്നവർക്കും വിവിധ അക്കാഡമിക് യോഗ്യതകൾ ഉള്ളവർക്കും കൗൺസിലർമാർക്കും അദ്ധ്യാപകർക്കും സാധാരണക്കാർക്കും എല്ലാം ഈ കോഴ്സ് അത്യാവശ്യമാണ്.

കോഴ്സിന്റെ പഠനകാലയളവ് 4 മാസമാണ്. അവധി ദിവസങ്ങളിൽ രാമനാട്ടുകരക്കടുത്ത് കുറിയേടത്തുള്ള LifeMentorന്റെ സ്റ്റഡിസെന്ററിലും തൊട്ടടുത്ത് പുളിക്കലിലുള്ള BeeTV അക്കാഡമി ഹാളിലുമാണ് ക്ലാസുകൾ നടക്കുന്നത്. രാവിലെ 10 മണിമുതൽ ഉച്ചക്ക് 1:30 വരെയാണ് ക്ലാസുകൾ. ക്ലാസ് തുടങ്ങിയ ശേഷം പഠിതാക്കളുടെ സൗകര്യമനുസരിച്ച് പഠന ദിവസത്തിലും സമയത്തിലും അനിവാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കാം. പ്രാക്റ്റിക്കലോടു കൂടിയ വിശദമായ പഠനം ലഭിക്കും. പഠന ഭാഷ മലയാളമാണ്, സ്റ്റഡി മെറ്റീരിയലുകളും മലയാളത്തിലായിരിക്കും. 

ഓൺലൈനായും ഈ കോഴ്സ് നടക്കുന്നുണ്ട്. പ്രാക്റ്റിക്കലിനു സെന്ററിലേക്കു വരാൻ സാധിക്കാത്തവർക്ക്  Zoom/Google Meet ലൂടെ ക്ലാസുകൾ നൽകും.

6000 രൂപയാണ് കോഴ്സ് ഫീസ്. 18 വയസ്സുകഴിഞ്ഞ ഏതൊരാൾക്കും കോഴ്സിൽ പങ്കെടുക്കാം. 2000 രൂപ അടച്ച് രജിസ്റ്റർ ചെയ്യാം. ബാക്കിയുള്ള ഫീസ് കോഴ്സ് തീരുന്ന മുറക്ക് അടച്ചുതീർത്താൽ മതി. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് LEHDC സർട്ടിഫിക്കറ്റ് ലഭിക്കും. 

പ്രാക്റ്റിക്കൽ ലൈഫ് & കൗൺസിലിംഗിൽ പഠിക്കുന്ന വിഷയങ്ങൾ

Counsellor & Legal Issues

കൗൺസിലർമാരും അദ്ധ്യാപകരും പൊതു പ്രവർത്തകരും രക്ഷിതാക്കാളുമടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെല്ലാം നിയമപ്രശ്നങ്ങളിൽ പ്രതിസ്ഥാനത്തേക്ക് ചെന്നു ചാടാൻ സാധ്യതയുള്ളവരാണ്. പ്രത്യേകിച്ച് പോക്സോ കേസുകൾ. അത്തരം കേസുകളിൽ അറിയാതെയെങ്കിലും പെട്ടുപോയാൽ പിന്നീട് ജീവിതം ആകെ താളം തെറ്റുന്ന കാഴ്ചയാണ് ചുറ്റും കാണുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും അവരുടെ ഇടപെടലുകളിലെ അപകട സാധ്യതയെക്കുറിച്ച് നല്ലവണ്ണം ബോധവാന്മാരാവേണ്ടത് അത്യാവശ്യമാണ്, പ്രത്യേകിച്ച് കൗൺസിലർമാർ. നേരിടേണ്ടിവരാൻ സാധ്യതയുള്ള നിയമ നടപടികളിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ട് മാറിനിൽക്കാമെന്നാണ് വിശദമായി നമ്മൾ മനസ്സിലാക്കുന്നത്.

Mental Programming 

കൗമാരത്തിലോ അതുകഴിഞ്ഞോ ഒക്കെ പല മാനസിക പ്രശ്നങ്ങളും അനുഭവിക്കുകയും അവരിൽ ചിലരെങ്കിലും മാനസിക രോഗ ചികിത്സകൾക്കു വിധേയരാകേണ്ടി വരുന്നതും ഇന്ന് സാധാരണ സംഭവമാണ്. ഇങ്ങനെ മാനസിക പ്രയാസങ്ങൾ അനുഭവിക്കുമ്പോഴാണ് മിക്കവാറും കൗൺസിലിംഗിന്റെ വഴി തേടുന്നത്. എന്നാൽ ഓരോ വ്യക്തിയും ഭാവിയിൽ ആരായിത്തീരണമെന്നും എങ്ങനെയായിത്തീരണമെന്നും മാനസികമായി തീരുമാനിക്കപ്പെടുന്നതിന് സമയകാലങ്ങൾ ഓരോ വ്യക്തിയിലും തീരുമാനിക്കപ്പെട്ടിട്ടുണ്ട്. അത് ഏതു പ്രായത്തിലാണെന്നോ ഏതൊക്കെ വിധത്തിലാണെന്നോ ശരിയായ വ്യക്തിത്വങ്ങളായി സാമൂഹിക പ്രതിബദ്ധതയോടെ ജീവിക്കാൻ എന്തൊക്കെ എപ്പോൾ ചെയ്യണമെന്നോ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലോ അക്കാഡമിക് സൈക്കോളജി സിലബസ്സുകളിലോ പഠിക്കുന്നില്ല. പകരം എഴുതി വച്ച ചില തിയറികളെ അപ്പടി പഠിക്കുകയാണു ചെയ്യുന്നത്. വ്യക്തികൾ ഭാവിജീവിതത്തിൽ ഏതൊക്കെ വിധത്തിലായിത്തീരണമെന്ന് തീരുമാനിക്കത്തക്ക വിധത്തിൽ ഏതു പ്രായത്തിൽ, എങ്ങനെയാണ് മനസ്സുകളിൽ പ്രോഗ്രാം ചെയ്യേണ്ടതെന്ന് ഈ വിഷയത്തിലൂടെ പഠിക്കാം.

Personality Development 

ഓരോ വ്യക്തിക്കും പ്രത്യേകതകളുണ്ട്. അതുകൊണ്ടുതന്നെ അവർ വ്യത്യസ്ഥരുമാണ്. ഈ വ്യത്യസ്ഥതകൾ നിലനിൽക്കുമ്പോഴും ഇടപഴകേണ്ടിവരുന്ന മേഖലകളിലെല്ലാം എല്ലാവരും ഇഷ്ടപ്പെടുന്ന വ്യക്തികളാവണമെങ്കിൽ മികച്ച വസ്ത്ര ധാരണ രീതിയാവണമെന്ന് പലരും കരുതുന്നു. യഥാർത്ഥത്തിൽ വസ്ത്രധാരണരീതിയെക്കാളുപരി മറ്റു പല കാര്യങ്ങളുമാണ് മികച്ച പെഴ്സണാലിറ്റിയെ സൃഷ്ടിക്കുന്നത്. ഏതൊക്കെ രീതിയിൽ മികച്ച വ്യക്തിയാകാമെന്നും അതിന് എന്തൊക്കെ ചെയ്യണമെന്നുമാണ് ഈ വിഷയത്തിൽ പഠിക്കുന്നത്.

Career/Job Selection

രക്ഷിതാക്കളുടെയോ അദ്ധ്യാപകരുടെയോ ഒക്കെ ആഗ്രഹങ്ങൾക്കു വഴങ്ങിയോ സമൂഹത്തിലെ മറ്റാരുടെയെങ്കിലും വഴികളിൽ ആകൃഷ്ടനായോ സാമൂഹിക സ്റ്റാറ്റസിന്റെ അടിസ്ഥാനത്തിലോ ജോലി തെരഞ്ഞെടുക്കുന്നതിന് കുട്ടികളെ പാകപ്പെടുത്തുന്നതാണ് മിക്കവാറുമുള്ള രീതി. മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം തുടർപഠനവും ജോലിയും തീരുമാനിക്കപ്പെടുകയാണ്. അതുകൊണ്ടാണ് ലഭിച്ച ജോലിയിൽ സംതൃപ്തിയില്ലാതെ രാജിവച്ച് മറ്റേതെങ്കിലും ജോലിയിൽ പ്രവേശിക്കുന്നതും അല്ലെങ്കിൽ മനഃസംഘർഷത്താൽ വിഷമവൃത്തത്തിലകപ്പെടുന്നതും അതുമല്ലെങ്കിൽ മറ്റു പ്രതിസന്ധികളെ നേരിടേണ്ടി വരുന്നതും മനഃസംഘർഷത്തിലകപ്പെട്ട് ആത്മഹത്യ ചെയ്യുന്നതും. ഓരോരുത്തരുടെയും പെഴ്സണാലിറ്റി ടൈപ്പുകൾക്കും അഭിരുചികൾക്കും അനുസരിച്ചുള്ള ജോലിയേതാണെന്ന് മനസ്സിലാക്കിക്കൊടുക്കുന്ന രീതി നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിലില്ല. ഓരോരുത്തർക്കും അനുയോജ്യമായ പ്രവർത്ത മേഖലകളെ നേരത്തേ തന്നെ കണ്ടെത്താനും നിലവിലുള്ളവയിൽ നിന്ന് മാറി അവരവർക്ക് അനുയോജ്യമായ മേഖലകൾ കണ്ടെത്തുന്നത് എങ്ങനെയെന്നും ഈ വിഷയത്തിലൂടെ പഠിക്കാം.

Personality Analysis

സമൂഹത്തിലെ ഓരോ വ്യക്തിയെയും അവരുടെ സ്വഭാവ വിശേഷങ്ങളുട അടിസ്ഥാനത്തിൽ തിരിച്ചറിയാനും അതിലൂടെ അവർക്കുണ്ടാവാൻ സാധ്യതയുള്ളതും അവർ അനുഭവിക്കുന്നതുമായ വിവിധ സാമൂഹികവും കുടുംബപരവുമായ പ്രശ്നങ്ങളെ മനസ്സിലാക്കാനും പരിഹരിക്കാനും സാധിക്കുന്ന വിധത്തിലുള്ള പൂർണ്ണമായ വ്യക്തിത്വ പഠനമാണ് എനിയാഗ്രാം. ഈ വിഷയം പഠിക്കുന്നതിലൂടെ ഓരോ വ്യക്തിയുടെയും സ്ട്രങ്തും വീക്ക്‌നെസ്സും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും.

Emotional Management 

വ്യക്തിയുടെ സാമൂഹികവും അല്ലാത്തതുമായ എല്ലാ പ്രശ്നങ്ങളുടെയും തുടക്കം അവരുടെ വൈകാരിക അവസ്ഥകളെ ശരിയായി മാനേജ് ചെയ്യാൻ കഴിയുന്നില്ല എന്നതാണ്. ഇമോഷനുകളെ ശരിയായി കൈകാര്യം ചെയ്യാൻ പഠിക്കുന്ന ഓരോ വ്യക്തിക്കും മികച്ച പെഴ്സണാലിറ്റിയായി മാറാൻ എളുപ്പത്തിൽ സാധിക്കും. വീഡിയോ കാണാൻ ഇവിടെ ക്ലിക്കു ചെയ്യുക.

Life Management 

ജീവിതത്തിലെ പ്രശ്നകലുഷിതമായ വ്യത്യസ്ഥ സാഹചര്യങ്ങളെ എങ്ങനെ നേരിടാമെന്നു പഠിക്കലാണ് ജീവിത വിജയത്തിന്റെ മർമ്മം. ഓരോ വ്യക്തിയുടെയും ജീവിതം ക്രമപ്പെടുന്ന സാഹചര്യങ്ങൾ പല വിധത്തിലാണ്. വിവിധ സാഹചര്യങ്ങളിൽ എങ്ങനെയാണ് ലൈഫ് ഡിസൈൻ ചെയ്യപ്പെടുന്നതെന്നും അവയിൽ നിന്ന് വ്യക്തികൾക്ക് അനുഗുണമായവ തിരിച്ചറിയപ്പെടുന്നത് എങ്ങനെയെന്നും പഠിക്കും. അനുഗുണമായവ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരുന്നതിനും അവയുപയോഗിച്ച് ലൈഫ് ഡിസൈൻ ചെയ്യുന്നത് എങ്ങനെയെന്നും പഠിക്കുന്നു.

NLP Therapy 

മാനസിക പ്രയാസം അനുഭവിക്കുന്ന ചില വ്യക്തികളിൽ ലഘുവായ മെഡിറ്റേഷനുകളും തെറാപ്പികളും അവരുടെ പ്രശ്നങ്ങളെ ഒഴിവാക്കുന്നതിനു സഹായിക്കുന്നുണ്ട്. എൻ എൽ പി യിലെ അത്തരം ചില തെറാപ്പികളെ പരിചയപ്പെടുകയും അവ എങ്ങനെ പ്രയോഗിക്കണമെന്ന് പഠിക്കുകയും ചെയ്യുകയാണ് ഈ വിഷയത്തിലൂടെ.

Premarital Counselling 

വ്യക്തികളുടെ ദാമ്പത്യ ജീവിതത്തെക്കാളുപരി വ്യത്യസ്ഥ സാമൂഹിക സാഹചര്യങ്ങളിൽ ജീവിച്ചുവരുന്ന രണ്ടു കുടുംബങ്ങളുടെ കൂടിച്ചേരലാണ് യഥാർത്ഥത്തിൽ വിവാഹം.  വൈവാഹിക ജീവിതത്തിൽ ധാരാളം പ്രശ്നങ്ങളും പ്രയാസങ്ങളും അനുഭവപ്പെടാറുണ്ട്. പലതും വൈവാഹിക ദാമ്പത്യ ജീവിതത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള അജ്ഞതയിൽ നിന്നുണ്ടാകുന്നതാണ്. ഭാവിയിൽ അങ്ങനെ ഉണ്ടാവാനിടയുള്ള സാഹചര്യങ്ങൾ മുതൽ അവയുടെ പരിണിത ഫലങ്ങളും വിശദമായി മനസ്സിലാക്കാം. ഒപ്പം അത്തരം സാഹചര്യങ്ങളില്ലാതെ എങ്ങനെ നല്ലൊരു ദാമ്പത്യ ജീവിതം നിലനിർത്താമെന്ന് പഠിക്കാം.

Family Counselling 

കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങൾ മിക്ക കുടുംബങ്ങളുടെയും സ്വസ്ഥത കളയുന്ന വിഷയമാണ്. പ്രശ്നങ്ങളുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താത്തതു കൊണ്ടുതന്നെ മദ്ധ്യസ്ഥർ മനസ്സിലാക്കിയെടുക്കുന്ന തീരുമാനങ്ങളിൽ താൽക്കാലികമായി ആശ്വാസം കണ്ടെത്താറാണ് പതിവ്. എന്നാൽ വ്യക്തിത്വ ബോധനം മുതൽ പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്തി അവ പരിഹരിക്കുന്നതുവരെയുള്ള വിഷയങ്ങൾ നിലവിലുള്ള അക്കാഡമിക്കൽ സൈക്കോളജി പഠനങ്ങളിൽ നിലവിലില്ല. അതുകൊണ്ടുതന്നെ വിവാഹ മോചനങ്ങളുടെ എണ്ണം അനുദിനം കൂടിവരുന്നുണ്ട്. അതോടൊപ്പം പ്രതീക്ഷയുടെ ഒരു തലമുറ അനാഥമാവുകയോ വഴിതെറ്റിപ്പോവുകയോ ചെയ്യുന്നുമുണ്ട്. ഈ പ്രശ്നങ്ങളാവട്ടെ പൂർണ്ണമായും പരിഹരിക്കാൻ കഴിയുന്നുമില്ല. ലൈഫ്‌മെന്റർ പഠിപ്പിക്കുന്ന സൈക്കോളജിക്കൽ ടൂളുകളുപയോഗിച്ച് ഇത്തരം കുടുംബ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കുന്നത് എങ്ങനെയെന്നാണ് ഈ വിഷയത്തിലൂടെ പഠിക്കുന്നത്.

Effective Parenting 

കൗമാരത്തിന്റെ തുടക്കം മുതൽ കുട്ടികളുമായി കൗൺസിലിംഗ് സെന്ററുകൾ കയറിയിറങ്ങുന്ന രക്ഷിതാക്കൾ കൂടി വരുന്നു. വളരെ നല്ല രക്ഷിതാക്കളാണ് തങ്ങളെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഭൂരിപക്ഷം പേരും മക്കളുടെ സർവ്വോന്നമനത്തിനുവേണ്ടി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരുമാണ്. എന്നിട്ടും കുട്ടികൾ ശരിയായ ദിശാബോധത്തിൽ നിന്ന് വ്യതിചലിക്കുന്നുവെങ്കിൽ പാരന്റിംഗിന്റെ അപാകതയെയാണ് വിളിച്ചു പറയുന്നത്. അതിനുള്ള പരിഹാരമാണ് എഫക്റ്റീവ് പാരന്റിംഗ് പഠനം.

School Counselling 

അദ്ധ്യാകരുടെ ശീലങ്ങളും ശൈലികളും വിദ്യാർത്ഥികളുടെ ടൈപ്പുകളും സ്വഭാവ വിശേഷങ്ങളും രക്ഷിതാക്കളുമായുള്ള ഇടപെടലുകളുമെല്ലാം വിദ്യാഭ്യാസത്തിൽ പ്രധാനമാണ്. സാമൂഹിക പ്രതിബദ്ധതുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന് രക്ഷിതാക്കൾ കഴിഞ്ഞാൽ അദ്ധ്യാപകർക്കും അവരുടെ വിദ്യാലയത്തിനും വലിയ പങ്കുണ്ട്. സ്വഭാവ രൂപീകരണത്തിനും വ്യക്തിത്വവികസനത്തിനും സുരക്ഷിത ഭാവിയിലേക്കുള്ള വഴിതെളിക്കുന്നതിനുമെല്ലാം പ്രധാനമായും അടുത്തറയിടുന്നത് വിദ്യാലയങ്ങളാണ്. അതുകൊണ്ടുതന്നെയാണ് സ്കൂൾ കൗൺസിലിംഗിന് പ്രാധാന്യമേറുന്നത്.

Practical Counselling

ഏതൊക്കെ വിഷയങ്ങൾ പഠിച്ചാലും എത്രയൊക്കെ അറിവു സമ്പാദിച്ചാലും അവയെല്ലാം പ്രവർത്തനപഥത്തിലെത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം. വിജയകരമായി എങ്ങനെ കൗൺസിലിംഗുകൾ പൂർത്തിയാക്കാമെന്നാണ് ഉദാഹരണസഹിതം പരിശീലിക്കുന്നത്.

Contact Info

Quick Links

Testimonials

Gallery

Portfolio

© 2022 LifeMentor Educational & Human Development Council