
ഓർമ്മിക്കാൻ കഴിയുന്നില്ല, എല്ലാം മറന്നുപോകുന്നു എന്നൊക്കെ ഇനി പരാതി പറയേണ്ടി വരില്ല. മെന്റലിസം പോലെ വളരെ ആസ്വദിച്ച് ഇനി എന്തും നിങ്ങളുടെ ഓർമ്മയിൽ സൂക്ഷിക്കാം. മെന്റലിസം എപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തുന്ന ഒരു കലാരൂപമാണ്. പക്ഷേ അതിലും എത്രയോ കൂടുതൽ നമ്മുടെ ഓർമ്മ ശക്തികൊണ്ട് മറ്റുള്ളവരെ അത്ഭുതപ്പെടുത്താൻ മാജിക് മെമ്മറി പഠിക്കുന്നതിലൂടെ നിങ്ങൾക്കു സാധിക്കും.
പി എസ് സി കോച്ചിംഗ് സെന്ററുകളിൽ മാസങ്ങളോളം കോച്ചിംഗിൽ പങ്കെടുത്തിട്ടും നിരാശയിൽ കഴിയുന്നവർ ധാരാളമുണ്ട്. അത്തരം കോച്ചിംഗുകളിൽ പങ്കെടുക്കുന്നവർക്കെല്ലാം ചോദ്യോത്തരങ്ങൾ കാണാതെ പഠിക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. അത്തരം ചോദ്യോത്തരങ്ങൾ അദ്ധ്യാപകൻ പഠിപ്പിക്കുമ്പോഴോ ഒരുതവണമാത്രം നിങ്ങൾ വായിക്കുമ്പോഴോ പിന്നീടൊരിക്കലും മറക്കാത്തവിധം ഓർമ്മയിൽ പതിഞ്ഞിരിക്കുന്ന ടെക്നിക്കുകൾ ഉൾപ്പടെയാണ് മാജിക് മെമ്മറി നിങ്ങൾ പഠിക്കുന്നത്.
നമുക്കാവശ്യമുള്ളവ എന്തും ഒറ്റ വായനയിൽ പഠിച്ചു വെക്കാനും എത്ര കാലത്തിനു ശേഷവും അപ്പോൾ തെറ്റാതെ ഓര്‍ത്തെടുക്കാനും ആവശ്യത്തിന് ഉപയോഗിയ്ക്കാനുമുള്ള അത്ഭുത ടെക്നിക്കുകളാണ് നിങ്ങളെ പഠിപ്പിക്കുന്നത്. ഞങ്ങൾ പഠിപ്പിക്കുന്ന കാര്യങ്ങൾ ചിട്ടയോടെ യഥാസമയം പരിശീലിച്ചാൽ പിന്നീട് അവയെല്ലാം നിങ്ങൾക്ക് എളുപ്പത്തിൽ പ്രയോഗിക്കാൻ സാധിക്കും.
അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മറ്റു വിദ്യാഭ്യാസ പരിശീലകർക്കുമെല്ലാം എളുപ്പത്തിൽ പഠിച്ചെടുക്കാനും രസകരമായി ആരെയും അദ്ഭുതപ്പെടുത്തുന്ന വിധം മെന്റലിസം അവതരിപ്പിക്കുന്നതുപോലെ അവതരിപ്പിക്കാനും സാധിക്കുന്നു, ഒപ്പം മത്സരപ്പരീക്ഷകൾ അനായാസം വിജയിക്കാനും കഴിയുന്നു.
രാജ്യങ്ങള്‍ – തലസ്ഥാനങ്ങള്‍, കണ്ടുപിടിത്തങ്ങള്‍ – കണ്ടുപിടിച്ചവര്‍ മുതലായവ എളുപ്പത്തിൽ പഠിച്ചെടുക്കാം. ജീവിതത്തിലൊരിയ്ക്കല് മാത്രം കണ്ടതോ വായിച്ചതോ ആയ കാര്യങ്ങള്‍ പിന്നീടൊരിയ്ക്കലും മറന്നുപോകാത്ത വിധത്തില്‍ ഉപബോധമനസ്സില്‍ എങ്ങനെ സൂക്ഷിയ്ക്കാമെന്നാണ് വിശദമായി മനസ്സിലാക്കാം.
അക്കങ്ങളെയും സംഖ്യകളെയും ഓര്‍ത്തുവയ്ക്കാനും ആവശ്യമുള്ളപ്പോൾ തെറ്റാതെ പറയാനും പഠിപ്പിക്കുന്നു. ഒപ്പം നൂറു വർഷത്തെ കലണ്ടർ എളുപ്പത്തിൽ മനസ്സിലാക്കി വെക്കാൻ പഠിപ്പിക്കുന്നു. തുടർന്ന് ക്ലാസിൽ പഠിപ്പിക്കുന്നതുപോലെ പരിശീലിച്ചാൽ ആയിരക്കണക്കിനു വര്‍ഷങ്ങളിലെ ഏതു തീയതിയും ഏതേതു ദിവസങ്ങളാണെന്ന് എളുപ്പത്തില്‍ മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കാൻ സാധിക്കുന്നു.
ഇങ്ങനെ നിരവധി ടെക്നിക്കുകളാണ് കുറഞ്ഞ ദിവസങ്ങൾകൊണ്ട് നിങ്ങളെ പഠിപ്പിക്കുന്നത്. പിന്നീട് സാവകാശം നിങ്ങൾ പരിശീലിച്ചാൽ മതി. അതിന് ഒരു മാസത്തെ പരിശീലന സഹായവും തരുന്നുണ്ട്. പത്താം ക്ലാസ്സുമുതൽ പ്രായമുള്ള ഏതൊരു വ്യക്തിക്കും എളുപ്പത്തിൽ പഠിച്ചെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ 30 നിവസത്തെ പഠനസപ്പോർട്ടും ലഭിക്കും
100% Entertainment ആയി പ്രാക്റ്റിക്കലായാണ് ഈ കോഴ്സ് നടക്കുന്നത്. പഠന ശേഷം ഞങ്ങൾ നിർദ്ദേശിച്ചതനുസരിച്ച് ഈ ടെക്നിക്കുകൾ തുടർന്നുപയോഗിച്ചാൽ ഓരോരുത്തരുടെയും ഓർമ്മശക്തി ക്രമാനുഗതമായി അനുദിനം വർദ്ധിക്കുന്നതായി കാണാം.
രജിസ്ട്രേഷനും ഉള്ളടക്ക വിവരങ്ങൾക്കും താഴെയുള്ള ബട്ടണിൽ ക്ലിക്കു ചെയ്യുക.